കാബൂളില്‍ സ്‌ഫോടനാക്രമണം നടത്തിയ ഐസിസിന്റെ ഭാഗമായ ഐ എസ് കെയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണെന്ന് ഇന്റലിജന്‍സ് വിഭാഗത്തിന് സൂുചന ലഭിച്ചു. ഇന്ത്യയെ ഖിലാഫത്ത് നിയമത്തിനു കീഴില്‍ ആക്കുക എന്ന ലക്ഷ്യത്തോടെ 2014ല്‍ അഫ്ഗാനിസ്ഥാനിലെ ഖൊറാസന്‍ മേഖല ആസ്ഥാനമാക്കി പ്രവര്‍ത്തനം ആരംഭിച്ച ഇസ്ലാമിക്ക് സ്റ്റേറ്റ് ഖൊറാസന്‍ എന്ന് ഐ എസ് കെ, കേരളത്തില്‍ നിന്നും മുംബയില്‍ നിന്നും യുവാക്കള്‍ക്കു പരിശീലനം നല്‍കി തീവ്രവാദ സംഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായി രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചിട്ടുണ്ട്.തങ്ങളുടെ പദ്ധതി നടപ്പിലാക്കാനായി നിരവധി യുവാക്കള്‍ക്ക് പരിശീലനം നല്‍കി സജ്ജരാക്കി നിര്‍ത്തിയിട്ടുണ്ടെന്നും അനുയോജ്യമായ അവസരം ലഭിച്ചാല്‍ ഒരു ബോംബ് സ്‌ഫോടന പരമ്പര തന്നെ രാജ്യത്ത് നടത്താന്‍ ഇവര്‍ക്ക് സാധിക്കുമെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു.താലിബാന്റെ എതിര്‍ചേരിയില്‍ ഉള്ള ഇവര്‍ ഇപ്പോള്‍ കാബൂള്‍ ആക്രമണം നടത്തിയതു തന്നെ അഫ്ഗാനിസ്ഥാനു ഉറപ്പു നല്‍കിയ സുരക്ഷിതത്വം നല്‍കാനുള്ള ശേഷി താലിബാനില്ല എന്നു കാണിക്കുന്നതിനു വേണ്ടിയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കരുതുന്നു. ഇതു കൂടാതെ ഇന്ത്യ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളായ ജയ്ഷ് ഇ മുഹമ്മദും ലഷ്‌കര്‍ ഇ ത്വയ്ബയും തങ്ങളുടെ ആസ്ഥാനം പാകിസ്ഥാനില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥര്‍ക്ക് അറിവ് ലഭിച്ചിട്ടുണ്ട്. ഐ എസ് കെയ്ക്ക് ഇവരുടെ സഹായവും ലഭിക്കുന്നതായി ഇന്റലിജന്‍സ് വിഭാഗത്തിനു സംശയമുണ്ട്.
#iskunit #isisterrorists #terrorattack
0 Comments